TOOLS

ഒരു ക്രിയേറ്റർ എന്ന നിലയിൽ, നിങ്ങളുടെ ഉള്ളടക്കം കാണപ്പെടുന്നതിനുള്ള പ്രോസസ് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഏറ്റവും ലളിതമായി പറഞ്ഞാൽ, ആളുകളെ ആകർഷിക്കുകയും രസിപ്പിക്കുകയും അറിവ് പകരുകയും ചെയ്യുമെന്ന് ഞങ്ങൾ കരുതുന്ന ഉള്ളടക്കവുമായി അവരെ മാച്ച് ചെയ്യുന്നതിനുള്ള ഒരു പ്രോസസാണ് Facebook-ലെ വിതരണം. നിങ്ങളുടെ ഉള്ളടക്കം Facebook-ൽ കാണാൻ രണ്ട് മാർഗ്ഗങ്ങളുണ്ട്:
കണക്‌റ്റ് ചെയ്‌ത വിതരണം
Facebook-ൽ നിങ്ങളെ ഫോളോ ചെയ്യുന്നവർ നിങ്ങളുടെ പോസ്‌റ്റുകൾ കാണുന്നു. ഇതാണ് പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ പ്രധാന പ്രേക്ഷകർ.
കണക്‌റ്റ് ചെയ്യാത്ത വിതരണം
നിങ്ങളെ ഫോളോ ചെയ്യാത്തവർ നിങ്ങളുടെ പോസ്‌റ്റുകൾ കാണും, നിങ്ങളുടെ ഉള്ളടക്കത്തിൽ താൽപ്പര്യവുമുണ്ടാകാം. ഇത്തരത്തിലുള്ള വിതരണം മറ്റ് ഉപയോക്താക്കൾ നിങ്ങളുടെ പോസ്റ്റുകൾ പങ്കിടുന്നതിലൂടെയും വീണ്ടും പങ്കിടുന്നതിലൂടെയും അല്ലെങ്കിൽ ഞങ്ങളുടെ "നിങ്ങൾക്കായി നിർദ്ദേശിച്ചവ" വിഭാഗങ്ങളിലെ ശുപാർശകളിൽ നിന്നോ വരുന്നതാകാം.
നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് കാണാൻ സഹായിക്കുന്നതിന് ഇനിപ്പറയുന്ന ടൂളുകളും മികച്ച പ്രവൃത്തികളും പരിശോധിക്കുക.