നിങ്ങളുടെ വളർച്ച വേഗത്തിലാക്കൂ.
പോസ്‌റ്റ് ചെയ്യുന്നതിന് ഉറപ്പായും പണം നേടൂ.


പ്രോഗ്രാം നിബന്ധനകൾ പാലിച്ചുകൊണ്ട് Facebook-ൽ നിങ്ങളുടെ റീലുകൾ പങ്കിടുമ്പോൾ (അതെ, നിങ്ങൾ ഇതിനകം മറ്റെവിടെയെങ്കിലും പോസ്‌റ്റ് ചെയ്‌തവ ആണെങ്കിലും) ഉറപ്പായും പണം നേടാനാകുന്ന മൂന്ന് മാസ പ്രോഗ്രാമായ — ക്രിയേറ്റർ ഫാസ്‌റ്റ് ട്രാക്കിലേക്ക് അപേക്ഷിക്കൂ.


നിങ്ങൾക്ക് Instagram, TikTok അല്ലെങ്കിൽ YouTube എന്നിവയിൽ 100,000 ഫോളോവർമാരിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രതിമാസം $1,000 നേടാനും1M ഫോളോവർമാരിൽ കൂടുതൽ ഉണ്ടെങ്കിൽ $3,000 നേടാനുമുള്ള അവസരമുണ്ട്. കൂടാതെ ഫോളോവർമാരെ വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള വർദ്ധിച്ച പ്രചാരവും Facebook ഉള്ളടക്ക മോണിറ്റൈസേഷനിലേക്കുള്ള ഉടനടിയുള്ള ആക്‌സസും. അതായത് ക്രിയേറ്റർ ഫാസ്‌റ്റ് ട്രാക്ക് അവസാനിച്ച് കഴിഞ്ഞും നിങ്ങളുടെ യോഗ്യതയുള്ള റീലുകൾ, ഫോട്ടോകൾ, ടെക്‌സ്‌റ്റ് പോസ്‌റ്റുകൾ, സ്‌റ്റോറികൾ എന്നിവയുടെ പ്രകടനത്തിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാനും വരുമാനം നേടുന്നത് തുടരാനും കഴിയും.


Facebook-ൽ അപേക്ഷിക്കുക

ക്രിയേറ്റർ ഫാസ്‌റ്റ് ട്രാക്ക് നിങ്ങൾക്ക് ഇനിപ്പറയുന്നവ ലഭ്യമാക്കുന്നു:


പോസ്‌റ്റ് ചെയ്യുന്നതിന് പണം

നിങ്ങളുടെ ഫോളോവർമാരെ വേഗത്തിൽ വർദ്ധിപ്പിക്കുന്നതിന് വർദ്ധിച്ച പ്രചാരം

Facebook ഉള്ളടക്ക മോണിറ്റൈസേഷനിലേക്കുള്ള വേഗത്തിലുള്ള ആക്‌സസ്—വെയ്‌റ്റ്‌ലിസ്‌റ്റ് ഇല്ല

നിങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുക. നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക.

അംഗീകരിക്കുകയാണെങ്കിൽ, നിങ്ങളുടെ ഫോളോയിംഗ് വേഗത്തിലാക്കാനും നിങ്ങളുടെ Facebook കമ്മ്യൂണിറ്റി വേഗത്തിൽ സൃഷ്‌ടിക്കാനും സഹായിക്കുന്നതിന് നിങ്ങളുടെ യോഗ്യതയുള്ള റീലുകളിൽ നിങ്ങൾക്ക് വർദ്ധിച്ച പ്രചാരം ലഭിക്കും. നിങ്ങളുടെ ഉള്ളടക്കത്തിനായി പുതിയ പ്രേക്ഷകരെ കണ്ടെത്താൻ ഞങ്ങൾ സഹായിക്കും, ഇതിലൂടെ ആദ്യ ദിവസം മുതൽ തന്നെ നിങ്ങൾക്ക് ചലനാത്മകത നിലനിർത്താനാകും.


ഉള്ളടക്ക മോണിറ്റൈസേഷനിലേക്ക് ഉടനടിയുള്ള ആക്‌സസിലൂടെ, നിങ്ങൾക്ക് ദീർഘകാല മോണിറ്റൈസേഷനായുള്ള കാത്തിരിപ്പ് ഒഴിവാക്കാം. അതായത് യോഗ്യതയുള്ള റീലുകൾ, ഫോട്ടോകൾ, ടെക്‌സ്‌റ്റ് പോസ്‌റ്റുകൾ, സ്‌റ്റോറികൾ എന്നിവയുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാനാകുമെന്ന് അർത്ഥം. ഏറ്റവും മികച്ച കാര്യം എന്തെന്നാൽ, ക്രിയേറ്റർ ഫാസ്‌റ്റ് ട്രാക്ക് അവസാനിച്ച് കഴിഞ്ഞും നിങ്ങൾക്ക് ഉള്ളടക്ക മോണിറ്റൈസേഷനിൽ തുടരാനാകും, ഇതിലൂടെ നിങ്ങൾക്ക് വരുമാനം നേടുന്നത് തുടരാനാകും.

നിങ്ങളുടെ പേഔട്ട് എങ്ങനെ അൺലോക്ക് ചെയ്യാനാകും

നിങ്ങൾക്ക് യോഗ്യതയുണ്ടെങ്കിൽ, മൂന്ന് മാസത്തേക്ക് നിങ്ങൾക്ക് പ്രതിമാസ പേയ്‌മെന്റുകൾ ലഭിക്കും. Facebook-ൽ ഒരു മാസം യോഗ്യതയുള്ള 15 റീലുകൾ പോസ്‌റ്റ് ചെയ്യുക. ഇത്ര മാതമേ ചെയ്യാനുള്ളൂ. Facebook കാഴ്‌ചകളുടെ എണ്ണത്തിന്റെ നിബന്ധനയില്ല. നിങ്ങൾ ഇതിനകം സൃഷ്‌ടിച്ചതോ പുതിയതോ ആയ ഉള്ളടക്കം നിങ്ങൾക്ക് പങ്കിടാനാകും — ഇത് നിങ്ങളുടെ യഥാർത്ഥ സൃഷ്‌ടിയായിരിക്കണം, കൂടാതെ Facebook-ൽ ഇതിനകം പോസ്‌റ്റ് ചെയ്‌തത് ആയിരിക്കരുത്.


Instagram, TikTok അല്ലെങ്കിൽ YouTube എന്നിവയിലെ നിങ്ങളുടെ ഫോളോവർ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിമാസ പേയ്‌മെന്റുകൾ:

20,000-99,999 ഫോളോവർമാർ ഉള്ളവർക്ക്: പ്രതിമാസം $100–$450 USD*

100,000-999,999 ഫോളോവർമാർ ഉള്ളവർക്ക്: പ്രതിമാസം $1,000 USD

1,000,000+ ഫോളോവർമാർ ഉള്ളവർക്ക്: പ്രതിമാസം $3,000 USD

നിങ്ങളുടെ ഉള്ളടക്ക മോണിറ്റൈസേഷൻ വരുമാനത്തിന് പുറമേയാണ് നിങ്ങൾക്ക് ഈ വരുമാനം ലഭിക്കുന്നത്. റീലുകൾ ഓരോ മാസവും 10 വ്യത്യസ്‌‌ത ദിവസങ്ങളിൽ അപ്‌ലോഡ് ചെയ്യണം, അവ പൊതുവായത് ആയിരിക്കണം, കൂടാതെ നിങ്ങളും നിങ്ങളുടെ ഉള്ളടക്കവും Facebook ക്രിയേറ്റർ ഉള്ളടക്ക മോണിറ്റൈസേഷൻ നിബന്ധനകൾ പാലിക്കുകയും ചെയ്യണം.


*കുറിപ്പ്: എല്ലാ പേയ്‌മെന്റുകളും USD-യിൽ ആണ്. 100,000-ത്തിൽ താഴെ ഫോളോവർമാരുള്ള ക്രിയേറ്റർമാർക്ക്, നിങ്ങളുടെ സാമൂഹിക സാന്നിധ്യത്തിന്റെ മൂല്യനിർണ്ണയത്തിന്റെ അടിസ്ഥാനത്തിൽ Meta ബോണസ് കണക്കാക്കും.

ക്രിയേറ്റർ ഫാസ്‌റ്റ് ട്രാക്കിനുള്ള യോഗ്യത:

ഈ പ്രോഗ്രാം Facebook-ൽ പുതിയതായ അല്ലെങ്കിൽ വീണ്ടും ആരംഭിക്കാൻ ശ്രമിക്കുന്ന ക്രിയേറ്റർമാർക്കായി ഡിസൈൻ ചെയ്‌തിട്ടുള്ളതാണ്.


അപേക്ഷിക്കുന്നതിന്, ഇനിപ്പറയുന്ന എല്ലാ ആവശ്യകതകളും നിങ്ങൾ പാലിക്കണം:

അമേരിക്കൻ ഐക്യ നാടുകള്‍, കാനഡ, യുണൈറ്റഡ് കിംഗ്‌ഡം, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ താമസിക്കുന്നവരായിരിക്കണം.

18 വയസോ അതിൽ കൂടുതലോ പ്രായം ഉണ്ടായിരിക്കണം.

ഒരു Facebook പേജ് ഉണ്ടായിരിക്കണം (അല്ലെങ്കിൽ സൃഷ്‌ടിക്കണം). (കുറിപ്പ്: നിങ്ങളുടെ Facebook അക്കൗണ്ട് ചുരുങ്ങിയത് 30 ദിവസം പഴക്കമുള്ളതായിരിക്കണം)

കഴിഞ്ഞ 6 മാസത്തിൽ ഒരു Facebook റീൽ പോസ്‌റ്റ് ചെയ്‌തിട്ടുണ്ടാകരുത്.

അപേക്ഷിക്കുന്ന സമയത്ത്, ഇനിപ്പറയുന്ന അത്രയും ഫോളോവർമാരുള്ള നിങ്ങളുടെ Instagram, TikTok അല്ലെങ്കിൽ YouTube ഹാൻഡിൽ(കൾ) നിങ്ങൾ നൽകിയിരിക്കണം:

കുറഞ്ഞത് 20,000 ഫോളോവർമാർ.

കഴിഞ്ഞ 60 ദിവസത്തിൽ കുറഞ്ഞത് 30,000 വീഡിയോ കാഴ്‌ചകൾ.

നിങ്ങൾ ചിത്രീകരിച്ചതോ സൃഷ്‌ടിച്ചതോ ആയ ഉയർന്ന നിലവാരമുള്ള ഉള്ളടക്കം.

*കുറിപ്പ്: തങ്ങളുടെ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് യോഗ്യത നിർണ്ണയിക്കാനുള്ള അവകാശം Meta-യിൽ നിക്ഷിപ്തമാണ്.


നിങ്ങളുടെ ഉള്ളടക്കം ഇതിനകം Facebook-ൽ പങ്കിടുന്നുണ്ടോ? നിങ്ങൾ ഇപ്പോൾ തന്നെ മുന്നിലെത്തിക്കഴിഞ്ഞു. Facebook ഉള്ളടക്ക മോണിറ്റൈസേഷൻ പരിശോധിക്കുക.

നിങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ തയ്യാറല്ലേ?


Facebook-ൽ അപേക്ഷിക്കുക