TOOLS

ചാനലുകൾ

വിശ്വസ്‌തരായ ഫോളോവർസിനെ സൂപ്പർഫാൻസായി പരിവർത്തനം ചെയ്യുക.

ആവശ്യകതകൾ കാണുക

ഒരു പേജ് സൃഷ്‌ടിക്കുക അല്ലെങ്കിൽ പ്രൊഫഷണൽ മോഡ് ഓണാക്കുക

കുറഞ്ഞത് 10K ഫോളോവർമാർ ഉണ്ടായിരിക്കണം

കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ പാലിക്കണം

ക്രിയേറ്റർമാർക്ക് തങ്ങളെ ഫോളോ ചെയ്യുന്നവർക്ക് ചാറ്റ് ഫോർമാറ്റിൽ ഉള്ളടക്കം അയയ്ക്കുന്നതിനുള്ള, ഒരാളിൽ നിന്ന് നിരവധി പേർക്ക് സന്ദേശമയയ്ക്കാൻ കഴിയുന്ന പൊതുവായ സന്ദേശമയയ്ക്കൽ ടൂളാണ് ചാനലുകൾ. നിങ്ങളുടെ പ്രേക്ഷകരുമായി കൂടുതൽ ആഴത്തിൽ ഇടപഴകാൻ ചാനലുകൾ നിങ്ങളെ അനുവദിക്കുന്നു.


ഒരു പേജിന്റെ പൂർണ്ണമോ ഭാഗികമോ ആയ നിയന്ത്രണമുള്ള ആളുകൾക്കും അതുപോലെ പ്രൊഫഷണൽ മോഡ് ഓണാക്കിയിട്ടുള്ള ക്രിയേറ്റർമാക്കും മാത്രമേ ചാനലുകൾ ലഭ്യമാകൂ. ഒരു ചാനലിൽ ചേരുന്ന ആളുകൾക്ക് ചാനലിലെ സന്ദേശങ്ങളോട് പ്രതികരിക്കാനും വോട്ടെടുപ്പുകളിൽ വോട്ട് ചെയ്യാനും കഴിയും, എന്നാൽ അവർക്ക് സന്ദേശങ്ങൾ അയയ്ക്കാനാകില്ല.

നിങ്ങളുടെ ഏറ്റവും വിശ്വസ്‌ത ആരാധകരുമായുള്ള നേരിട്ടുള്ള ആശയവിനിമയ പാത

നിങ്ങൾ സന്ദേശം അയയ്ക്കുമ്പോഴോ നിങ്ങളുടെ ചാനലിലേക്ക് ഉള്ളടക്കം പങ്കിടുമ്പോഴോ, ചാനലിൽ ചേർന്നിട്ടുള്ള ആളുകൾക്ക് അവരുടെ ഇൻബോക്‌സിൽ നേരിട്ട് അറിയിപ്പ് ലഭിക്കും. വേഗത്തിലുള്ള അപ്‌ഡേറ്റുകൾ പങ്കിടുന്നതിനും അണിയറ ഉള്ളടക്കം പ്രൊമോട്ടുചെയ്യുന്നതിനും അല്ലെങ്കിൽ നിങ്ങളുടെ ഏറ്റവും പുതിയ റീൽ, പോസ്‌റ്റ്, തത്സമയ സ്‌ട്രീം എന്നിവ ഹൈലൈറ്റ് ചെയ്യുന്നതിനും ചാനലുകൾ ഉത്തമമാണ്.

നിങ്ങളെ ഫോളോ ചെയ്യുന്നവരുമായി വിവരങ്ങൾ പങ്കിടുന്നതിനുള്ള ഒരു ലളിതമായ മാർഗ്ഗം

കുറഞ്ഞ അധ്വാനത്തിലൂടെ ഉള്ളടക്കം അയ‌യ്ക്കാൻ നിങ്ങളെ അനുവദിക്കുന്ന വ്യക്തിപരവും ക്യാഷ്വലുമായ ഫോർമാറ്റാണ് ചാനലുകൾ, നിങ്ങളുടെ സത്യസന്ധമായ അഭിപ്രായവും നിലപാടുകളും അറിയാൻ ആഗ്രഹിക്കുന്ന ഏറ്റവും ഇടപഴകുന്ന ഫോളോവർസിന് ഇത് ഏറ്റവും അനുയോജ്യമാണ്.

പൊതുവായ താൽപ്പര്യങ്ങളിൽ ആഴത്തിൽ കണക്‌റ്റുചെയ്യുക

നിങ്ങളുടെ ആരാധകർക്ക് താൽപ്പര്യമുള്ള വിഷയങ്ങളിൽ (ശാരീരികക്ഷമത, ഗെയിമിംഗ്, വരാനിരിക്കുന്ന ഇവന്റുകൾ തുടങ്ങിയവ) കൂടുതൽ ആഴത്തിലുള്ള ഉള്ളടക്കം നൽകുന്ന കൂടുതൽ അടുപ്പം പുലർത്തുന്നതും താൽപ്പര്യാധിഷ്‌ഠിതവുമായ കമ്മ്യൂണിറ്റികൾ സൃഷ്‌ടിക്കാൻ ചാനലുകൾക്ക് സഹായിക്കാനാകും. നിങ്ങളുടെ പ്രേക്ഷകർക്ക് എന്ത് പ്രതീക്ഷിക്കണമെന്ന് അറിയാൻ കഴിയുന്നതിന് നിങ്ങളുടെ ചാനലിനെ പ്രസക്തവും ഫോക്കസ് ചെയ്യുന്നതുമാക്കി നിലനിർത്തുക.

Facebook-ൽ ചാനലുകൾ ഉപയോഗിച്ച് എങ്ങനെ ആരംഭിക്കാം

ചാനലുകളെ കുറിച്ച് കൂടുതൽ വായിക്കുക

/
09