കോഴ്‌സുകൾ

Facebook-ൽ ഒരു ക്രിയേറ്ററായി ആരംഭിക്കൂ

Facebook-ലേക്ക് സ്വാഗതം. ഞങ്ങളുടെ കഴിവുറ്റ ക്രിയേറ്റർമാരുടെ കമ്മ്യൂണിറ്റിയിൽ നിങ്ങൾ ചേരുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്.

Facebook-ൽ ആരംഭിക്കാനും വളരാനും നിങ്ങളെ സഹായിക്കുന്ന ചില മാർഗ്ഗനിർദ്ദേശം ഇവിടെയുണ്ട്, ഇതിലൂടെ നിങ്ങൾ മികച്ചതായി ചെയ്യുന്ന കാര്യങ്ങളിലേക്ക് മടങ്ങിയെത്താനാകും—ഉള്ളടക്കം സൃഷ്‌ടിക്കലും നിങ്ങളുടെ പ്രേക്ഷകരുമായി കണക്‌റ്റുചെയ്യലും.


ചില സന്തോഷ വാർത്തകൾ ഇതാ:


നിങ്ങൾ Facebook-ൽ പുതിയ ആളാണെങ്കിൽ, നിങ്ങൾക്ക് Instagram, TikTok അല്ലെങ്കിൽ YouTube എന്നിവയിൽ 100,000 ഫോളോവർമാരിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രതിമാസം $1,000 നേടാനും 1M ഫോളോവർമാരിൽ കൂടുതൽ ഉണ്ടെങ്കിൽ $3,000 നേടാനുമുള്ള അവസരമുണ്ട്.


ഇപ്പോൾ അപേക്ഷിക്കുക

Facebook-ൽ നിങ്ങളുടെ സാന്നിധ്യം സൃഷ്‌ടിക്കാൻ തയ്യാറാണോ? ആരംഭിക്കുന്നതിന് ഈ ഘട്ടങ്ങൾ പിന്തുടരുക

ആരംഭിക്കുക


നിങ്ങളുടെ പ്രൊഫൈൽ സജ്ജീകരിക്കുക — ഒരു പേജ് സൃഷ്‌ടിക്കുക അല്ലെങ്കിൽ പ്രോ മോഡ് ഓണാക്കുക. ഒരു ഫോട്ടോ, ബയോ എന്നിവ ചേർക്കുക, നിങ്ങളുടെ ഉപയോക്തൃനാമം ഇഷ്‌ടാനുസൃതമാക്കുക

ഉള്ളടക്കം പങ്കിട്ട് തുടങ്ങുക — സ്ഥിരമായി റീലുകൾ പോസ്‌റ്റ് ചെയ്യുക, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിലവിലുള്ള ഉള്ളടക്കം പ്രയോജനപ്പെടുത്തുക, വാട്ടർമാർക്കുകൾ നീക്കം ചെയ്യുക

വരുമാനം നേടാൻ തുടങ്ങൂ — നിങ്ങളുടെ മോണിറ്റൈസേഷൻ യോഗ്യത പരിശോധിക്കുക, യോഗ്യതയുണ്ടെങ്കിൽ, ക്രിയേറ്റർ ഫാസ്‌റ്റ് ട്രാക്കിലും Facebook ഉള്ളടക്ക മോണിറ്റൈസേഷനിലും എൻറോൾ ചെയ്യുകയും അഫിലിയേറ്റ് പങ്കാളിത്തങ്ങൾ അടുത്തറിയുകയും ചെയ്യുക

നിങ്ങളുടെ കമ്മ്യൂണിറ്റിക്ക് ശക്തി പകരൂ — അഭിപ്രായങ്ങൾക്ക് മറുപടി നൽകുക, റീലുകൾ റീമിക്‌സ് ചെയ്യുക, നിങ്ങൾക്ക് അനുയോജ്യമായ Facebook ഗ്രൂപ്പുകളിൽ ചേരുക

നിങ്ങളുടെ റിസോഴ്‌സുകൾ അടുത്തറിയുക — പ്രൊഫഷണൽ ഡാഷ്‌ബോർഡിൽ നിങ്ങളുടെ പ്രകടനം ട്രാക്ക് ചെയ്യുകയും നുറുങ്ങുകൾക്കായി Facebook for Creators പിന്തുടരുകയും ചെയ്യുക

സുരക്ഷിതരായിരിക്കുക — ഇരട്ട ഫാക്‌ടർ പ്രാമാണീകരണം ഓണാക്കുക, കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അവലോകനം ചെയ്യുക, ഉള്ളടക്ക പരിരക്ഷയിൽ എൻറോൾ ചെയ്യുക

നിങ്ങളുടെ Facebook പ്രൊഫൈൽ സജ്ജീകരിക്കുക

ഒരു Facebook അക്കൗണ്ട് സൃഷ്‌ടിക്കുക


നിങ്ങൾക്ക് ഇതിനകം ഒരു Facebook അക്കൗണ്ട് ഇല്ലെങ്കിൽ, ഒരെണ്ണം സൃഷ്‌ടിച്ച് ആരംഭിക്കുക. ഒരു ക്രിയേറ്റർ എന്ന നിലയിലുള്ള നിങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിന്റെ ആദ്യ ഘട്ടമാണിത്.


ഒരു ക്രിയേറ്റർ എന്ന നിലയിൽ നിങ്ങൾക്ക് എങ്ങനെ ദൃശ്യമാകണമെന്ന് തിരഞ്ഞെടുക്കുക


നിങ്ങൾക്ക് ഒരു Facebook അക്കൗണ്ട് ആയാൽ, ഒരു Facebook പേജ് സൃഷ്‌ടിക്കണോ നിങ്ങളുടെ പ്രൊഫൈലിൽ പ്രൊ മോഡ് ഓണാക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം:


Facebook പേജ്: പേജ് മാനേജ്‌മെന്റിനെ പിന്തുണയ്‌ക്കുന്നതിനായി അഡ്‌മിൻ, മോഡറേറ്റർ റോളുകൾ അസൈൻ ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും മൾട്ടി-അഡ്‌മിൻ ആക്‌സസ്, പൂർണ്ണ പരസ്യ മാനേജർ, കൊമേഴ്‌സ് മാനേജർ, പേജ് API പോലുള്ള നൂതന ഉപകരണങ്ങളിലേക്ക് ആക്‌സസ് നൽകുകയും ചെയ്യുന്നതിനാൽ, സ്ഥിരം ക്രിയേറ്റർമാർ ഒരു Facebook പേജ് സജ്ജീകരിക്കാൻ ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഇത് നിങ്ങളുടെ വ്യക്തിഗത Facebook പ്രൊഫൈലിൽ നിന്നുള്ള ഒരു പ്രത്യേക സാന്നിധ്യമായിരിക്കും. ഒരു Facebook പേജ് എങ്ങനെ സൃഷ്‌ടിക്കാമെന്ന് കാണുക.


പ്രൊ മോഡ്: നിങ്ങളുടെ വ്യക്തിഗത കണക്ഷനുകൾ നിലനിർത്തുന്നതിനൊപ്പം ഒരു പൊതു സാന്നിധ്യം വളർത്തിയെടുക്കാൻ നിങ്ങളുടെ വ്യക്തിഗത Facebook പ്രൊഫൈൽ ഉപയോഗിക്കാൻ താൽപ്പര്യവുണ്ടെങ്കിൽ ഇത് അനുയോജ്യമാണ്. പ്രൊ മോഡ് എങ്ങനെ ഓണാക്കാമെന്ന് കാണുക. ചില ടൂളുകൾക്കോ പ്രോഗ്രാമുകൾക്കോ പ്രൊ മോഡ് പ്രൊഫൈലുകൾ യോഗ്യമല്ലെന്ന കാര്യം ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് പ്രൊഫഷണൽ മോഡ് അല്ലെങ്കിൽ ഒരു പേജ്? കാണുക


നിങ്ങളുടെ പ്രൊഫൈൽ അല്ലെങ്കിൽ പേജ് പൂർത്തിയാക്കുക


നിങ്ങൾ ഒരു Facebook പേജ് സൃഷ്‌ടിച്ചെങ്കിൽ, നിങ്ങളുടെ Facebook URL നിർണ്ണയിക്കാൻ ഡെസ്‌ക്‌ടോപ്പിൽ നിങ്ങളുടെ ഉപയോക്തൃനാമം തിരഞ്ഞെടുക്കുക. സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു സ്ഥിരമായ ഉപയോക്തൃനാമം ഉപയോഗിക്കുന്നത് Facebook-ൽ നിങ്ങളെ കണ്ടെത്താൻ പ്രേക്ഷകരെ സഹായിക്കും.


നിങ്ങൾ പ്രൊ മോഡ് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അക്കൗണ്ട് സെന്ററിൽ നിങ്ങളുടെ ഉപയോക്തൃനാമം മാറ്റാം.


മീഡിയ കവറേജിന്റെ വിപുലമായ ചരിത്രമുള്ള നല്ല രീതിയിൽ തിരിച്ചറിയപ്പെട്ട ക്രിയേറ്റർമാർക്ക് ഒരു അറിയപ്പെടുന്ന പ്രശസ്‌ത വ്യക്തി എന്ന നിലയിലുള്ള അംഗീകാരത്തിന്റെ ഭാഗമായി നീല ശരിയടയാളത്തിനായി അപേക്ഷിക്കാം. പകരമായി, നിങ്ങൾക്ക് Meta Verified-ലേക്ക് സബ്‌സ്‌ക്രൈബ് ചെയ്യാം.


നിങ്ങളുടെ Facebook പ്രൊഫൈലിലേക്കോ പേജിലേക്കോ നിങ്ങളുടെ Instagram, Tiktok, YouTube പ്രൊഫൈലുകൾ ലിങ്ക് ചെയ്‌‌ത് വിശ്വാസ്യത വളർത്തിയെടുക്കുക. നിങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നിങ്ങളെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പ്രദർശിപ്പിക്കാൻ തിരഞ്ഞെടുക്കാനാകും. കൂടുതലറിയാൻ ഈ വീഡിയോ പരിശോധിക്കുക.

നിങ്ങളുടെ പ്രേക്ഷകരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ഉള്ളടക്കം പങ്കിട്ട് തുടങ്ങുക

നിങ്ങളുടെ ഉള്ളടക്ക സ്‌ട്രാറ്റജി വികസിപ്പിക്കുക


നിങ്ങളെ സ്വയം ആവിഷ്‌കരിക്കാനും പുതിയ പ്രേക്ഷകരുമായി കണക്‌റ്റ് ചെയ്യാനും നിങ്ങളുടെ സ്വന്തം നിബന്ധനകളിൽ പണം സമ്പാദിക്കാനും സഹായിക്കുന്നതിന് റീലുകൾ, ഫോട്ടോകൾ, ടെക്‌സ്‌റ്റ് പോസ്‌റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്‌ത ഉള്ളടക്ക ഫോർമാറ്റുകൾ Facebook നൽകുന്നു.


Facebook-ൽ പുതിയ പ്രേക്ഷകരാൽ കണ്ടെത്തപ്പെടാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് റീൽസ്. ആഴ്‌ചയിൽ ഏതാനും തവണ റീൽസ് പോസ്‌റ്റ് ചെയ്‌തുകൊണ്ട് ആരംഭിക്കുക, നിങ്ങൾ തന്നെ ആവേശഭരിതരാകുമ്പോൾ, നിങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിന് ദിവസത്തിൽ 2-3 തവണ വരെ ലക്ഷ്യമിടുക.


നിങ്ങളുടെ പ്രേക്ഷകരിൽ എന്താണ് പ്രതിഫലിക്കുന്നതെന്ന് കണ്ടെത്താൻ എല്ലാ ഫോർമാറ്റുകളും പോസ്‌റ്റ് ചെയ്യൽ സമയങ്ങളും പരീക്ഷിക്കുക. ഓരോ ഫോർമാറ്റും വ്യത്യസ്‌ത മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി കണക്‌റ്റുചെയ്യാൻ സഹായിക്കുന്നു.


കൂടുതലറിയാൻ ഈ ഗൈഡ് പരിശോധിക്കുക.


നിലവിലുള്ള ഉള്ളടക്കം അപ്‌ലോഡ് ചെയ്യൂ


വേഗത നേടാൻ നിങ്ങളെ സഹായിക്കുന്നതിന്, മറ്റ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നിങ്ങളുടെ നിലവിലെ ഉള്ളടക്കം പ്രയോജനപ്പെടുത്തുക. നിങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടനം ഒപ്‌റ്റിമൈസ് ചെയ്യാൻ, എല്ലാ വാട്ടർമാർക്കുകളും നീക്കം ചെയ്യുന്നത് ഉറപ്പുവരുത്തുക. നിങ്ങളുടെ ഉള്ളടക്കം മുൻകൂട്ടി പ്ലാൻ ചെയ്യാനും പ്രസിദ്ധീകരിക്കാനും Facebook-ന്റെ ഷെഡ്യൂളിംഗ് ടൂളുകളും ഉപയോഗിക്കാം.


ചില ലളിതമായ ക്ലിക്കുകളിലൂടെ നിങ്ങളുടെ 100 Instagram റീലുകൾ വരെയുള്ള ആർക്കൈവ് Facebook-ലേക്ക് പങ്കിടുക. എങ്ങനെയെന്ന് ഇതാ.


നിങ്ങളുടെ ക്രിയാത്മകതയ്ക്ക് പണം നേടൂ

നിങ്ങൾ ഇഷ്‌ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം പണം സമ്പാദിക്കാനുള്ള ഒന്നിലധികം മാർഗ്ഗങ്ങളുമുണ്ട്.

2025-ൽ, Facebook ഉള്ളടക്ക മോണിറ്റൈസേഷൻ വഴി മാത്രം Facebook പണം നൽകിയുള്ള ഉള്ളടക്ക ക്രിയേറ്റർമാർക്ക് ഏകദേശം $3 ബില്യൺ നൽകി.


ഞങ്ങളുടെ മോണിറ്റൈസേഷൻ അവസരങ്ങൾ അടുത്തറിയുക


Facebook ഉള്ളടക്ക മോണിറ്റൈസേഷൻ നിങ്ങളുടെ കമ്മ്യൂണിറ്റി ഇഷ്‌ടപ്പെടുന്ന രസകരമായ ഉള്ളടക്കത്തിന് നിങ്ങൾക്ക് റിവാർഡ് നൽകുന്നതിനും നിങ്ങളുടെ ഉള്ളടക്കത്തിന്റെ പ്രകടനത്തെ അടിസ്ഥാനമാക്കി റീലുകളും ഫോട്ടോകളും ടെക്‌സ്‌റ്റ് പോസ്‌റ്റുകളും പോസ്‌റ്റ് ചെയ്യുന്നതിന് പണം നൽകുന്നതിനുമായി ഡിസൈൻ ചെയ്‌തിരിക്കുന്നു. നിങ്ങളുടെ കാഴ്‌ചകളും കാണൽ സമയവും എങ്ങനെ വർദ്ധിപ്പിക്കാമെന്ന് അറിയാൻ നിങ്ങളുടെ മെട്രിക്‌സ് ട്രാക്ക് ചെയ്യാനും കഴിയും. കൂടുതൽ ആളുകൾ നിങ്ങളുടെ ഉള്ളടക്കം കാണുന്നതിന് അനുസരിച്ച് നിങ്ങൾക്ക് കൂടുതൽ വരുമാനം നേടാനാകും. യോഗ്യതാ ആവശ്യകതകളെ കുറിച്ച് ഇവിടെ നിന്ന് കൂടുതലറിയുക.


Facebook അഫിലിയേറ്റ് പങ്കാളിത്തങ്ങൾ ബ്രാൻഡുകളുമായി യോജിച്ച് പ്രവർത്തിക്കുന്നതും നിങ്ങളുടെ കമ്മ്യൂണിറ്റിയുമായി ഉൽപ്പന്നങ്ങൾ പങ്കിടുന്നതും നിങ്ങളുടെ ശുപാർശകൾ ഒരു വാങ്ങലിനെ പ്രചോദിപ്പിക്കുമ്പോൾ കൂടുതൽ സമ്പാദിക്കുന്നതും നിങ്ങൾക്കായി എളുപ്പമാക്കുന്നു. അഫിലിയേറ്റുകളിൽ നിന്ന് എങ്ങനെ സമ്പാദിച്ച് തുടങ്ങാമെന്ന് ഇവിടെ നിന്ന് മനസ്സിലാക്കുക.


ആരാധക സബ്‌സ്‌ക്രിപ്‌ഷനുകളിലൂടെയുംസ്‌റ്റാറുകളിലൂടെയും നിങ്ങൾക്ക് ആവർത്തിച്ചുള്ള വരുമാനവും നേടാനാകും.


നിങ്ങളുടെ കമ്മ്യൂണിറ്റിയെ ശക്തമാക്കുക

നിങ്ങളുടെ പ്രേക്ഷകർക്കൊപ്പം ഇടപഴകുക


അഭിപ്രായങ്ങൾക്ക് മറുപടി നൽകിയും ലൈക്ക് ചെയ്‌തും തങ്ങളെ വിലമതിക്കുന്നുണ്ടെന്ന തോന്നൽ പ്രേക്ഷകരിലുണ്ടാക്കുക. ഇടപഴകുന്ന ആരാധകർ നിങ്ങളുടെ ഉള്ളടക്കം വീണ്ടും പങ്കിടാനും നിങ്ങളുടെ ഉള്ളടക്കം മറ്റുള്ളവർക്ക് ശുപാർശ ചെയ്യാനുമുള്ള സാധ്യത കൂടുതലാണ്. നിങ്ങൾക്ക് പോസ്‌റ്റുകളിൽ നേരിട്ട് നാവിഗേറ്റ് ചെയ്‌‌തോ പ്രൊഫഷണൽ ഡാഷ്‌ബോർഡിലെ അഭിപ്രായ മാനേജർ ടൂൾ ഉപയോഗിച്ചോ ഇടപഴകാം.


Facebook-ൽ പുതിയ പ്രേക്ഷകരെ കണ്ടെത്തുക


ട്രെൻഡുചെയ്യുന്ന വിഷയങ്ങളിലും ഉള്ളടക്കത്തിലും നിങ്ങളുടേതായ വകഭേദം നൽകാൻ മറ്റ് ക്രിയേറ്റർമാർക്കൊപ്പം കൊളാബറേറ്റ് ചെയ്യൂ, റീൽസ് റീമിക്‌സ് ചെയ്യൂ.


Facebook തിരയൽ ബാറിൽ നിങ്ങൾക്ക് അനുയോജ്യമായവയുമായി അല്ലെങ്കിൽ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട Facebook ഗ്രൂപ്പുകൾക്കായും തിരയാനാകും. നിങ്ങളുടെ താൽപ്പര്യങ്ങൾ ഇതിനകം പങ്കിട്ടിട്ടുള്ള വിശാലമായ പ്രേക്ഷകർക്കൊപ്പം കണക്‌റ്റുചെയ്യുന്നതിന് ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുക്കുകയും നിങ്ങളുടെ ഉള്ളടക്കം പങ്കിടുകയും കമ്മ്യൂണിറ്റി അംഗങ്ങളുമായി ബന്ധങ്ങൾ വളർത്തിയെടുക്കുകയും ചെയ്യൂ.

നിങ്ങളുടെ ക്രിയേറ്റർ യാത്രയെ പിന്തുണയ്‌ക്കുന്നതിനുള്ള റിസോഴ്‌സുകൾ അടുത്തറിയുക

പ്രൊഫഷണൽ ഡാഷ്ബോർഡ് സ്വയം പരിചയപ്പെടുക


പ്രൊഫഷണൽ ഡാഷ്ബോർഡ് എന്നത് ക്രിയേറ്റർ ടൂളുകൾക്കും റിസോഴ്‌സുകൾക്കുമായുള്ള നിങ്ങളുടെ വൺ-സ്‌റ്റോപ്പ് ഷോപ്പാണ്. നിങ്ങളുടെ ഉള്ളടക്കം എങ്ങനെ പ്രവർത്തിക്കുന്നു, മോണിറ്റൈസേഷൻ യോഗ്യതയും വരുമാനവും എന്നിവയിലേക്കുള്ള സ്ഥിതിവിവരക്കണക്കുകൾ നേടാൻ പ്രചാരം, ഇടപഴകൽ, വീഡിയോ കാഴ്‌ചകൾ പോലെയുള്ള മെട്രിക്കുകൾ ട്രാക്ക് ചെയ്യാൻ നിങ്ങളെ സഹായിക്കാനും നിങ്ങളുടെ ഉള്ളടക്കം എങ്ങനെ ഒപ്‌റ്റിമൈസ് ചെയ്യാമെന്നതിനായുള്ള മാർഗ്ഗനിർദ്ദേശം ഓഫർ ചെയ്യാനും പ്രൊഫഷണൽ ഡാഷ്‌ബോർഡ് നിങ്ങളെ സഹായിക്കുന്നു.


Facebook for Creators വെബ്‌സൈറ്റ് അടുത്തറിയുക


Facebook for Creators വെബ്‌സൈറ്റ്, Facebook-ൽ എങ്ങനെ വിജയിക്കാമെന്നതും ലഭ്യമായ ടൂളുകൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതും സംബന്ധിച്ച മാർഗ്ഗനിർദ്ദേശം ഓഫർ ചെയ്യുന്നു.


Facebook-ൽ Facebook for Creators പിന്തുടരുക


പുതിയ ഫീച്ചറുകളിലെ ഏറ്റവും പുതിയ നുറുങ്ങുകൾ, Facebook for Creators പിന്തുടർന്ന് നിങ്ങളുടെ Facebook ക്രിയേറ്റര്‍ അനുഭവം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നിവയിൽ അപ്‌-ടു-ഡേറ്റായിരിക്കുക.

സുരക്ഷിതരായിരിക്കുക

നിങ്ങളെയും നിങ്ങളുടെ അക്കൗണ്ടിനെയും പരിരക്ഷിക്കുക


നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ സംരക്ഷിക്കുന്നതിനും ഇരട്ട ഫാക്‌ടർ പ്രാമാണീകരണം ഓണാക്കുക.


നിങ്ങളുടെ അക്കൗണ്ട് നല്ല നിലയിൽ നിലനിർത്തുന്നതിന് ഞങ്ങളുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ അവലോകനം ചെയ്യുകയും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക. മറ്റുള്ളവർക്ക് ശുപാർശ ചെയ്യപ്പെടാൻ നിങ്ങളുടെ ഉള്ളടക്കത്തിന് യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രൊഫഷണൽ ഡാഷ്‌ബോർഡിലെ ടൂളുകൾ വിഭാഗത്തിൽ നിങ്ങളുടെ പ്രൊഫൈലിന്റെ ശുപാർശ ചെയ്യൽ സ്‌റ്റാറ്റസ് നിങ്ങൾക്ക് പരിശോധിക്കാനാകും. നിങ്ങൾ അവിടെയായിരിക്കുമ്പോൾ, ചില തരത്തിലുള്ള അഭിപ്രായങ്ങൾ സ്വയമേവ മറയ്‌ക്കുന്നതിന് മോഡറേഷൻ അസിസ്‌റ്റ് ഓണാക്കുക.


നിങ്ങളുടെ ഉള്ളടക്കം പരിരക്ഷിക്കുക


നിങ്ങളുടെ ഒറിജിനൽ റീലുകൾ സ്വയമേവ സംരക്ഷിക്കാനും Facebook-ലും Instagram-ലും ആ റീലുകളുമായുള്ള മാച്ചുകൾ കണ്ടെത്തുമ്പോൾ അലേർട്ടുകൾ ലഭിക്കാനും അനുമതിയില്ലാതെ നിങ്ങളുടെ സൃഷ്‌ടികൾ ഉപയോഗിക്കുകയാണെങ്കിൽ നടപടിയെടുക്കാൻ നിങ്ങളെ സഹായിക്കാനും ഉള്ളടക്ക പരിരക്ഷയിലേക്ക് ആക്‌സസിനായി അപേക്ഷിക്കുക.


ആരംഭിക്കാൻ തയ്യാറാണോ? ഇന്നുതന്നെ നിങ്ങളുടെ Facebook പേജ് സജ്ജീകരിക്കുക അല്ലെങ്കിൽ പ്രൊ മോഡ് ഓണാക്കുക, ഒപ്പം ഇതിനകം Facebook-ൽ നിർമ്മിക്കുകയും വളരുകയും സമ്പാദിക്കുകയും ചെയ്യുന്ന ദശലക്ഷക്കണക്കിന് ക്രിയേറ്റർമാർക്കൊപ്പം ചേരൂ.


ആരംഭിക്കുക

Facebook-ലെ നിങ്ങളുടെ അനുഭവം പരമാവധി പ്രയോജനപ്പെടുത്താനുള്ള കൂടുതൽ മാർഗ്ഗങ്ങൾ അടുത്തറിയുക:

Facebook-ൽ നിങ്ങളുടെ സാന്നിധ്യം സ്ഥാപിക്കുക

നിങ്ങളുടെ പ്രൊഫൈലിനായി പ്രൊഫഷണൽ മോഡ് ഓണാക്കുക അല്ലെങ്കിൽ ഒരു പേജ് ആരംഭിച്ച് നിങ്ങളുടെ പ്രേക്ഷകരിൽ ഇംപ്രഷൻ സൃഷ്‌ടിക്കുക.

സൃഷ്‌ടിക്കാനും ഇടപഴകാനും ആരംഭിക്കൂ

നിങ്ങളുടെ ആരാധകരെ പ്രചോദിപ്പിക്കുകയും അവർക്ക് അറിവ് പകരുകയും രസിപ്പിക്കുകയും ചെയ്യുന്ന ആധികാരികവും യഥാർത്ഥവുമായ ഉള്ളടക്കം സൃഷ്‌ടിക്കുകയും ചെയ്യുക.

ഞങ്ങളുടെ ടൂളുകളും റിസോഴ്‌സുകളും മനസ്സിലാക്കുക

സ്ഥിതിവിവരക്കണക്കുകൾ, ഉള്ളടക്ക മാനേജ്‌മെന്റ്, റിസോഴ്‌സുകൾ എന്നിവയ്ക്കുള്ള വൺ-സ്‌റ്റോപ്പ് ഷോപ്പാണ് പ്രൊഫഷണൽ ഡാഷ്‌ബോർഡ്.

കൂടുതല്‍ വായിക്കുക

/
15

ഞങ്ങളോടൊപ്പം ചേരൂ

സൈൻ അപ്പ് ചെയ്‌തുകൊണ്ട് എക്‌സ്‌ക്ലുസീവ് ഇൻസൈഡർ നുറുങ്ങുകളും വിദഗ്‌ദ്ധ അഭിപ്രായവും ഏറ്റവും പുതിയ ക്രിയേറ്റർ വാർത്തകളും നേടൂ.

ഞങ്ങളുടെ ക്രിയേറ്റർ കമ്മ്യൂണിറ്റിയിലേക്ക് സ്വാഗതം.

നിങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചതിന് നന്ദി. ഞങ്ങൾ ഉടൻ ബന്ധപ്പെടുന്നതാണ്.